file
കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഷീബ ജോർജും ഉദ്യോഗസ്ഥരും ഇന്നലെ ജോലിക്ക് ഹാജരായപ്പോൾ

ഇടുക്കി: അവധി ദിവസവും പ്രവർത്തനസജ്ജരായി സർക്കാർ ഉദ്യോഗസ്ഥർ , സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കർമപദ്ധതി നടപ്പാക്കുന്നതിന് വേഗത കൂടി. രണ്ടാം ശനിയാഴ്ച അവധി ദിവസമാണെങ്കിലും ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകളിൽ ഉദ്യോഗസ്ഥർ എത്തി സേവനം നടത്തി. . കൊവിഡ് പ്രതിസന്ധിമൂലം തുടർനടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്.

ജില്ലാ കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ് ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരായി. ജില്ലയിലെ ആർ.ഡി.ഒ ഓഫീസും എല്ലാ താലൂക്ക് ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. റവന്യൂ വകുപ്പിൽ ജൂൺ 20 മുതൽ ഇന്നേദിവസം വരെ 7,724 ഫയലുകൾ തീർപ്പാക്കി ഇതര വകുപ്പുകളിൽ അദാലത്തിന്റെ ഭാഗമായി 13,128 ഫയലുകൾ തീർപ്പാക്കി. ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ 20,852 ഫയലുകൾ തീർപ്പാക്കി. തുടർന്നുള്ള ദിവസങ്ങളിലും മുഴുവൻ ഫയലുകളും തീർപ്പാക്കുന്നനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.