കുടയത്തൂർ: അഗ്‌നിപഥ് സ്‌കീമിൽ പ്രതിരോധ സേനയിൽ അഗ്‌നിവീർ ആയി ചേരാൻ താല്പര്യമുള്ള യുവതീയുവാക്കളെ പരിശീലിപ്പിക്കുന്നതിനായി പൂർവ സൈനിക് സേവ പരിഷത്തും കുടയത്തൂർ സരസ്വതി വിദ്യാനികേതനും സംയുക്തമായി ദ്രോണ അക്കാദമി ആരംഭിച്ചു. കുടയത്തൂർ സരസ്വതി സ്‌കൂളിൽ നടന്ന ചടങ്ങിൽ പൂർവ സൈനീക സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ക്യാപ്ടൻ ഹരി സി. ശേഖർ അദ്ധ്യക്ഷനായി. സൈന്യ മാതൃ ശക്തി സംസ്ഥാന അദ്ധ്യക്ഷ മേജർ അമ്പിളി ലാൽ കൃഷണ ദ്രോണ അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ അക്കാദമിയുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. യോഗത്തിൽ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ആർഎസ്എസ് വിഭാഗ് സംഘചാലക് കെ.എൻ. രാജു, പൂർവ സൈനിക സേവാ പരിഷത്ത് സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം സോമശേഖരൻ സി.ജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജുമോൻ, അജി കെ.ആർ, തയ്യിൽ ചന്ദ്രശേഖരപിള്ള, സ്‌കൂൾ പ്രിൻസിപ്പൽ അനിൽ മോഹൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സുധാകരൻ, ഷീബ ചന്ദ്രശേഖരപിള്ള, സ്‌കൂൾ പ്രസിഡന്റ് കെ.എൻ. രഘു എന്നിവർ സംസാരിച്ചു.