കട്ടപ്പന : ഒരു വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും ഉൾപ്പെടുത്തിയ ഹൈറേഞ്ച് ഹോം അപ്ലയൻസസിന്റെ പുതിയ സംരംഭം ഹൈറേഞ്ച് ഹൈപ്പർമാർട്ട് കട്ടപ്പന ഷോറൂം പ്രവർത്തനം ആരംഭിച്ചു.അപ്ലയൻസസ് വിഭാഗം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഹൈപ്പർ വിഭാഗം ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാ താരം നിഖില വിമൽ മുഖ്യാഥിയായി പങ്കെടുത്തു.എം എൽ എമാരായ എം എം മണി,വാഴൂർ സോമൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം എന്നിവർ ആദ്യ വിൽപ്പന നടത്തി.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്കറിയ കണ്ണമുണ്ടയിൽ,മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. കെ തോമസ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ പത്ത് മിനിറ്റിലും തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്മാർട്ട് വാച്ചുകൾ സമ്മാനമായി നൽകി.വെള്ളയാംകുടി റൂട്ടിൽ പി വി എസ് ബിൽഡിംഗിൽ ആരംഭിച്ച ഹൈപ്പർ മാർക്കറ്റിൽ ഹോം അപ്ലയൻസസിന് പുറമെ ക്രോക്കറി, ഗ്രോസറി,എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.കൂടാതെ പച്ചക്കറികൾക്കും മത്സ്യത്തിനും മാംസത്തിനുമായി പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.ആകർഷമായ ഓഫറുകൾ ഹൈപ്പർമാർട്ടിൽ ഏർപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയ കഷി നേതാക്കളായ വി.ആർ സജി, ശ്രീനഗരി രാജൻ, ജോയ് വെട്ടിക്കുഴി മാനേജിംഗ് ഡയറക്ടർ റോയ് ജോസഫ്,റോമി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.