കട്ടപ്പന : ആലടി കുരിശ്ശുമല കുടിവെള്ള പദ്ധതിയുടെ ഭാഗമായി മേരികുളം തോണിതടിയിൽ പെരിയാറിന് കുറുകേ ചെക്ക്ഡാം നിർമ്മിക്കാനുള്ള നീക്കത്തിന് സ്റ്റോപ് മെമ്മോ .ഡാം സേഫ്ടി അതോറിറ്റിയാണ് ജല വിഭവ വകുപ്പ് വകുപ്പിന്റെ നിർമ്മാണം നിർത്തിവെപ്പിച്ചത്.ഇതേ തുടർന്ന് രണ്ടര പതിറ്റാണ്ട് മുൻപ് നിർമ്മാണം ആരംഭിച്ച കുടിവെള്ള പദ്ധതി വീണ്ടും ത്രിശങ്കുവിലായി.കട്ടപ്പന നഗരസഭ,കാഞ്ചിയാർ, ഇരട്ടയാർ ,അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളിലും ഇടതടവില്ലാതെ കുടിവെള്ളമെത്തിക്കാൻ 1995 ൽ തുടങ്ങിയ പദ്ധതിയാണിത്.ജല വിതരണം ആരംഭിക്കുമ്പോൾ ക്ഷാമം ഉണ്ടാകരുതെന്ന കണക്കുകൂട്ടലിലാണ് പെരിയാറിന് കുറുകേ തടയണ നിർമ്മിക്കുവാനും ജല വകുപ്പ് തീരുമാനിച്ചത്. ഇതിനായി 3.25 കോടി രൂപ ലഭ്യമാക്കി എല്ലാ നടപടികളും പൂർത്തിയാക്കിപ്പോഴാണ് ഡാം സേഫ്ടി അതോറിറ്റി ഏതാനും ദിവസം മുൻപ് സ്റ്റോപ് മെമ്മോ നൽകിയത്.പെരിയാറിന്റെ തീരത്ത് തോണിത്തടിയിൽ പദ്ധതിയുടെ പമ്പ് ഹൗസും ആലടി കുരിശുമല മുകളിലും നരിയമ്പാറ കോളേജ് മലയിലും കല്യാണത്തണ്ടിലും വാട്ടർ ടാങ്കുകളും നിർമ്മിച്ചു കഴിഞ്ഞപ്പോൾ ശുദ്ധീകരണ പ്ലാന്റിന് സ്ഥലമില്ലാതെ വന്നതാണ് ആദ്യം നേരിട്ട തടസ്സം. സ്ഥലം കിട്ടാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുവാൻ തുടങ്ങിപ്പോഴാണ് സർക്കാർ കുരിശുമലയ്ക്ക് മുകളിൽ റവന്യൂ ഭൂമി പ്ലാന്റ് നിർമ്മാണത്തിനായി വിട്ടു നൽകിയത്. പ്ലാന്റ് നിർമ്മാണം പൂർത്തിയാപ്പോൾ നിശ്ചയിച്ച 15 കോടി രൂപ എന്നുള്ളത് 22 കോടി രൂപയ്ക്ക് മുകളിലെത്തി.തുടർന്ന് 2017-18 വാർഷിക പദ്ധതിയിൽ 46 കോടി രൂപ കിഫ്ബിയിൽ നിന്നും ഇ എസ് ബിജിമോൾ എം എൽ എ ഇടപെട്ട് അനുവദിപ്പിച്ചു. പമ്പ് ഹൗസിനു സമീപം തോണിത്തടിയിൽ പെരിയാറിന് കുറുകേ തടയണ , ബൂസ്റ്റർ പമ്പ് ഹൗസുകൾ എന്നിവ നിർമ്മിക്കുക, ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുക, വൈദ്യുതി കണക്ഷൻ തുടങ്ങിയ കാര്യങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ചെക്ക് ഡാം നിർമ്മിച്ച് 2020 ഏപ്രിൽ 30ന് മുൻപ് പമ്പ് ഹൗസിൽ നിന്നും ശുദ്ധീകരണ പ്ലാന്റിൽ വെള്ളം എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ ടെൻഡർ കരാറുകാർ ഏറ്റെടുത്തില്ല.തുടർന്ന് ടെൻഡർ തുക വർധിപ്പിച്ച് ഡിസംബറിൽ കരാർ നൽകിയിരുന്നു.ഈ സെ്ര്രപംബറിൽ നിർമ്മാണം തുടങ്ങാൻ ഇരിക്കെയാണ് പ്രതിസന്ധിയായി സ്റ്റോപ് മെമ്മോ എത്തിയത്‌