
തൊടുപുഴ: .എസ്.എൻ.ഡി.പിയോഗംതൊടുപുഴ യൂണിയൻ എസ്.എൻഎഡ്യൂക്കേഷണൽ ഏജൻസി സ്റ്റാഫ് അംഗങ്ങളുടെ യോഗം ചെറായിക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു. കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കണ്ടറിസ്കൂൾ , വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, എസ്.എൻ.എൽ.പിസ്‌കൂൾ മക്കുവള്ളി സ്‌കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപകരും യോഗത്തിൽ പങ്കെടുത്തു.യൂണിയൻ ചെയർമാൻ എ.ജിതങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. .സ്‌കൂൾ മാനേജർ സി.പി.സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ മനോജ്, എ.ബി. സന്തോഷ്, പി.ടി. ഷിബു , സ്മിത ഉല്ലാസ്,സനോജ് സി.വി , മുൻ പ്രിൻസിപ്പാൾ ജിജിമോൾ എൻ.എം. പ്രിൻസിപ്പൾ മാരായ രാജി ജോസഫ്, എം.ബി.ബൈജു മിനി ഗംഗാധരൻ,ഐ.റ്റി.ഐപ്രിൻസിപ്പാൾ സ്‌നേഹാ മോൾ തുടങ്ങിയവർ പ്രസംഗിച്ചു.