തൊടുപുഴ: ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കേരളം താലിബാനിസത്തിലേക്കോ' എന്ന വിഷയത്തെ ആസ്പദമാക്കി 12ന് സെമിനാർ നടത്തും. വൈകിട്ട് 5ന് തൊടുപുഴ ഇഎപി ഹാളിൽ ആണ് പരിപാടി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകുന്ന സെമിനാറിൽ കേസരി ചീഫ് എഡിറ്റർ ഡോ. എൻ.ആർ. മധു, വടയാർ സുനിൽ , ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി.ബാബു എന്നിവർ വിഷയാവതരണം നടത്തും. . ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും കപട സാംസ്‌കാരിക നായകന്മാരും മനുഷ്യാവകാശ സംഘടനകളും ഇത്തരം ശക്തികൾക്ക് വെളിച്ചം കാണിച്ചു കൊടുക്കുന്ന തിരക്കിലാണ്. മതതീവ്രവാദത്തെ ചെറുത്തുതോൽപ്പിക്കാൻ ജനകീയ പ്രതിരോധനിര കെട്ടിപ്പടുക്കേണ്ടത് സമൂഹത്തിന്റെ സമാധാനത്തിന് അത്യാവശ്യമാണെന്നും ഈ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ പറഞ്ഞു.