തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വെങ്ങല്ലൂ‌ർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ വാർഷിക മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ നടതുറക്കൽ, 5.30 ന് മഹാഗണപതിഹോമം, 6 ന് വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, 8.30 മുതൽ കലശപൂജ, നവകം , പഞ്ചഗവ്യം, 9.30 ന് അഭിഷേകം, 10.30 ന് സർവൈശ്വര്യപൂജ,തുടർന്ന് കെ.കെ മനോജ് പ്രഭാഷണം നടത്തും, പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ, നടയടയ്ക്കൽ എന്നിവ നടക്കും.