നിയമം നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം വേണമെന്നും വ്യാപാരികൾ
ഇടുക്കി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളുടെ പേരിൽ സാധാരണ കച്ചവടക്കാരിൽ നിന്നും വൻതുകയാണ് അധിക്യതർ പിഴയായി ഈടാക്കുന്നത്. എന്നാൽ അവ ഉത്പ്പാദിപ്പിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിച്ചു വരുന്നത്. ഉത്പ്പാദനം ഫലപ്രദമായി നിരോധിക്കുകയോ ഉത്പ്പാദകരിൽ നിന്ന് പിഴ ഈടാക്കുകയോ ആണ് ചെയ്യേണ്ടത് . ഇറച്ചി, മീൻ തുടങ്ങിയ പ്ലാസ്റ്റിക് കവറില്ലാതെ നൽകുക വളരെ പ്രയാസകരമാണ്. ഇതിന് പകരം സംവിധാനം ഒരുക്കാൻ സർക്കാർ തയ്യാറാകണം. അതുവരെ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ബദൽ സംവിധാനം ഏർപ്പെടുത്താതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ നിയമം നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശമെങ്കിലും അനുവദിക്കമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത നിയമത്തെ ശക്തമായ എതിർക്കേണ്ടി വരുമെന്നും, സാപരിപാടികൾ ആവിഷകരിക്കരിക്കാൻ നിർബന്ധിതരാകുമെന്നും ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ വർക്കിംഗ് പ്രസിഡന്റ് കെ ആർ വിനോദ് ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ ട്രഷറാർ ആർ .രമേഷ് ജില്ലാ രക്ഷാധികാരി വി.എ ജമാൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.