തൊടുപുഴ: ലയൺസ് ക്ലബ് ഓഫ് തൊടുപുഴ മെട്രോയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. പ്രസിഡന്റ് എം.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പ്രൊഫ. സാംസൺ തോമസ് മുഖ്യപ്രഭാഷണവും ഇൻസ്റ്റലേഷനും നിർവഹിച്ചു. സെക്രട്ടറി ഡോ. അരുൺ കെ. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ രതീഷ് ദിവാകരൻ ഫ്ളാഗ് സല്യൂട്ടേഷൻ നടത്തി. പുതിയ ഭാരവാഹികളെ ഡയറക്ടർ ബാബു പള്ളിപ്പാട്ട് പരിചയപ്പെടുത്തി. മുഖ്യാതിഥിയെ ഡയറക്ടർ അനിൽകുമാർ സി.സി പരിചയപ്പെടുത്തി. സേവന പദ്ധതികളുടെ ഉദ്ഘാടനം ക്ലസ്റ്റർ ചെയർമാൻ ജെയിൻ എം. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഇ.എം. ബിജുകുമാർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. റീജിയൻ ചെയർമാൻ ഷിൻസ് സെബാസ്റ്റ്യൻ, സോൺ ചെയർമാൻമാരായ ടി.ടി. മാത്യു, വിനോദ് കണ്ണോളി, ചാർട്ടർ പ്രസിഡന്റ് കെ.കെ. തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ. അരുൺ കെ. സ്വാഗതവും സെക്രട്ടറി കെ.ബി അജികുമാർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഇ.എം ബിജുകുമാർ (പ്രസിഡന്റ്), കെ.ബി അജികുമാർ (സെക്രട്ടറി), കെ.എസ് പ്രശാന്ത് (ട്രഷറർ), എം.എൻ. സുരേഷ് (ഐ.പി.പി), കെ.കെ. തോമസ് (ചാർട്ടർ പ്രസിഡന്റ്), ജോഷി ജോർജ് (ഫസ്റ്റ് വൈസ് പ്രസിഡന്റ്), അനിൽകുമാർ സി.സി (സെക്കൻഡ് വൈസ് പ്രസിഡന്റ്), ജെറാൾഡ് മാനുവൽ (ജോ. സെക്രട്ടറി), വിനോദ് കണ്ണോളി, ബാബു പള്ളിപ്പാട്ട്, രതീഷ് ദിവാകരൻ, റെജി വർഗീസ്, ഡോ. അരുൺ കെ, ഡോ. സോയിച്ചൻ അലക്‌സാണ്ടർ, അഗസ്റ്റ്യൻ കെ. ജോബ്, ബിജു പി.വി (ഡയറക്ടർമാർ), ജോസ് അയലേടം (എം.സി.സി), വിഷ്ണു എ.കെ (ടെയിൽ ട്വിസ്റ്റർ), ജിജോ കാളിയാർ (ടെയ്മർ), ജെയ്‌സൺ ജോസഫ് (എൽ.സി.ഐ.എഫ് ചെയർപേഴ്‌സൺ), പ്രയാഗ് ജി (മാർക്കറ്റിങ് ചെയർപേഴ്‌സൺ), മിഥുൻ ജയചന്ദ്രൻ (സർവീസ് ചെയർപേഴ്‌സൺ) എന്നിവരെ തിരഞ്ഞെടുത്തു.