കട്ടപ്പന : കട്ടപ്പന ടൗൺ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച വയോജന ആശ്വാസ പദ്ധതിയുടെ ഉദ്ഘാടനം നടത്തി.ലയൺസ് ക്ലബിന്റെനേതൃത്വത്തിൽ സംഘടിപ്പിച്ചവരുന്ന കാരുണ്യ പദ്ധതികളുടെ ഭാഗമായാണ് സർവ്വീസ് പ്രോജക്ടിൽ ഉൾപ്പെടുത്തി വയോജന ആശ്വാസ പദ്ധതി ആരംഭിച്ചത്. ഇരട്ടയാർ അൽഫോൺസാ ഭവനിൽ നടന്ന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.അൽഫോൺസാ ഭവനിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ധനസഹായവും, ആവശ്യവസ്തുക്കളും കൈമാറി. ഉദ്ഘാടന ചടങ്ങിൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ടൗൺ പ്രസിഡന്റ് കെ.സി ബിജി അധ്യക്ഷത വഹിച്ചു. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, നഗരസഭാ മുൻ ചെയർമാൻ മനോജ് എം തോമസ്,റിന്റോ സെബാസ്റ്റ്യൻ,എം.റ്റി പോൾ, ജോർജ് തോമസ്,റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു.