കരിങ്കുന്നം: സ്‌ക്കൂൾ വിക്കി അവാർഡിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കരിങ്കുന്നം ഗവ: എൽ പി സ്‌കൂളിനെ അനുമോദിച്ച് യോഗം ചേർന്നു. അനുമോദന യോഗം കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പയസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ല കോർഡിനേറ്റർ ഷാജി മോൻ പി.കെ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ആശംസകൾ നേർന്നു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഷീബ ജോൺ , സ്മിത സിറിയക് ഗ്രാമ പഞ്ചായത്തംഗങ്ങളായ അജിമോൻ കെ.എസ്. ഷൈബി ജോൺ , റ്റിന്റു ജോസ് , സെലിൻ സുനിൽ ,സ്വപ്ന ജോയൽ , ഹരിദാസ് ഗോപാലൻ എന്നിവർ സംബന്ധിച്ചു. സ്‌കൂൾ വിക്കി പേജ് തയ്യാറാക്കിയ ആശ എസ്.കെ ക്ക് ഉപഹാരം നൽകി. പി.ടി.എ.പ്രസിഡന്റ് ജിബു മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ പ്രസാദ് പി നായർ സ്വാഗതവും റോസിലി എം.സി നന്ദിയും രേഖപ്പെടുത്തി