
രാജാക്കാട് : രാജാക്കാട് ലയൺസ് ക്ലബ്ബിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം നടത്തി..ഭവനദാനം,.ചികിത്സ ധനസഹായം, വിദ്യാഭ്യാസ സഹായങ്ങളുമടക്കം നിരവധി ജീവകാരുണ്യ പ്രവർത്തന ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന സംഘടന അംഗങ്ങളിൽ സ്വരൂപിച്ച ഫണ്ട് കൊണ്ടാണ്ട് സ്ഥലം വാങ്ങി ആസ്ഥാന മന്ദിരം നിർമ്മിച്ചത്. ക്ലബ്ബ് പ്രസിഡന്റ് വി.എസ്. പൊന്നുണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ.കെ.ജോസഫ് മനോജ് ഉദ്ഘാടനം നിർവ്വഹിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി.ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പ്രൊഫ.സാംസൻ തോമസ് ഭാരവാഹികളെ ആദരിച്ചു. ലയൺസ് ക്ലബ്ബ് ജി.എൻ.ടി കോ ഓഡിനേറ്റർ ഷൈനു സുകേഷ്,റീജിയൻ ചെയർപേഴ്‌സൻ ജെയിംസ് തെങ്ങുംകുടി,ക്ലബ്ബ് സെക്രട്ടറി ഒ.ജെ ബേബിച്ചൻ,ട്രഷറർ എ.ഹംസ, ഷൈൻ ജോർജ്ജ്,ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ബെന്നി പാലക്കാട്ട്, നിഷ രതീഷ്,മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ് ബിജു,റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി.ആർ ഷാജി, രാധാകൃഷ്ണൻ തമ്പി,ബെന്നി മാത്യു, എൻ.ഡി പ്രകാശ് എന്നിവർ പ്രസംഗിച്ചു