അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ 'പുസ്തക ബയ്ന്റിംഗ് ' പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വനിതാവേദി ചെയർപേഴ്‌സൺ ഷൈല കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മണക്കാട് പഞ്ചായത്ത് സമിതി കൺവീനർ അനിൽ എം.കെ. പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. ശ്രീക്കുട്ടി എസ്. ക്ലാസ് നയിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, അംബിക മധു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വനിതാവേദി പ്രവർത്തകർക്കൊപ്പം ബാലവേദി അംഗങ്ങളും പരിശീലന ക്ലാസിൽ പങ്കെടുത്തു.