ഇടുക്കി: ജില്ലാതല മത്സ്യകർഷക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. . മത്സ്യ കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മത്സ്യകർഷകരെ ആദരിക്കുകയും മത്സ്യകൃഷി പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ മുഖ്യപ്രഭാഷണം നടത്തി. എം.പി.ഇ.ഡി.എ ടെക്‌നിക്കൽ ഓഫീസർ ജിയോ ക്രിസ്റ്റി മത്സ്യ കൃഷി പരിശീലന ക്ലാസുകൾ നയിച്ചു. ജില്ലാ ഫിഷറീസ് ഓഫീസർ ഡോ. ജോയ്‌സ് എബ്രഹാം സ്വാഗതവും, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സനിത്ത് കുമാർ എൻ.ടി നന്ദിയും പറഞ്ഞു.