തൊട്ടുപുഴ: ജയ്രാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി.സ്‌കൂൾ പ്രിൻസിപ്പൽ സി. റോസ്മി തട്ടാരുകുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പടമുഖം എസ്.എച്ച് ഫൊറോന പള്ളി വികാരി .ഫാ.ഷാജി പൂത്തറ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.. സ്‌കൂൾ ലീഡേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ആദിത്യ പ്രദീപ് , ആൻസ് മരിയ ജോസഫ് എന്നിവർ യോഗത്തിൽ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു..
തുടർന്ന് വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.