ഇടുക്കി :ജില്ലാ ശിശുക്ഷേമസമിതിയുടെ വാർഷിക പൊതുയോഗം 19ന് രാവിലെ 10.30ന് ജില്ലാ കളക്ട്രേറ്റ് ഹാളിൽ ചേരും. പൊതുയോഗം ഇടുക്കി എ.ഡി.എം. ഷൈജു പി.ജേക്കബ് ഉദ്ഘാടനം ചെയ്യും.. വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത വരവ്‌ചെലവ് കണക്കും അവതരിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.