തൊടുപുഴ: ഭരണഘടനാ ശിൽപി ഡോ: ബി.ആർ.അംബേദ്ക്കറെ നിയമസഭയിൽ അധിക്ഷേപിച്ച മണലൂർ എം.എൽ.എ. മുരളി പെരുനെല്ലി രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിൽപ്പ് സമരം നടത്തി. സമരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി.സോമൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് എം.കെ.പരമേശ്വരൻ അദ്ധ്യക്ഷനായി. അംബേദ്ക്കറെ അപമാനിക്കുക വഴി ഇന്ത്യൻ ഭരണഘടനയേയും, സംവരണമുൾപ്പെടെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണെന്നും ഇതിനെ എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ പറഞ്ഞു. ജില്ലാ വൈ.പ്രസിഡന്റ് അച്ചാമ്മ കൃഷ്ണൻ, പി.ഒ. കുഞ്ഞപ്പൻ, പി.റ്റി. വിജയൻ ,ശശി, പ്രസിഡന്റ് സജിത കൃഷ്ണൻ, വിഷ്ണു,പി. കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.