കഞ്ഞാർ: കാഞ്ഞാർ പുഴയിൽ അടിഞ്ഞു കൂടിയ മണ്ണും,ചെളിയും വള്ളിപ്പടർപ്പുകളും ഉൾപ്പടെയുള്ള പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചു.ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നീർത്തടങ്ങൾ സംരക്ഷിക്കുന്ന പദ്ധതിതിയുടെ ഭാഗമായി കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് പുഴയിലെ പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നത്.പുഴയുടെ നിലവിലുള്ള സ്വഭാവിക അടിത്തട്ട് വരെ അടിഞ്ഞു കൂടിയ പാഴ് വസ്തുക്കളും ഇരു വശങ്ങളിലുമുള്ള കാട്ട് ചെടികളും വള്ളിപ്പടർപ്പുകളും പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്യും.തോഴിലുറപ്പ് തൊഴിലാളികളാണ് പണികൾ ചെയ്തിരുന്നത്. എന്നാൽ മഴ ശക്തമായതിനെ തുടർന്ന് നീർത്തടങ്ങളിൽ ജല നിരപ്പ് ഉയർന്നതിനാൽ യന്ത്രങ്ങൾ ഉപയോഗിച്ച് കരാർ തൊഴിലാളികളാണ് പ്രവർത്തികൾ ചെയ്യുന്നത്.പദ്ധതി പ്രകാരം അറക്കുളം പഞ്ചായത്ത്‌ പ്രദേശത്തെ നാച്ചാർ, വലിയാർ ഉൾപ്പെടെയുള്ള നീർത്തടങ്ങളിലെ പാഴ് വസ്തുക്കളും നീക്കം ചെയ്തിരുന്നു.കുടയത്തൂർ പഞ്ചായത്ത്‌ പ്രദേശത്തെ വിവിധ നീർത്തടങ്ങളിലെയും പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ നടന്ന് വരുന്നതായി അധികൃതർ പറഞ്ഞു.