
മുട്ടം: തെങ്ങിനെ നശിപ്പിക്കുന്ന ഡോർഫോ ഇനത്തിലുള്ള കീടങ്ങൾ മുട്ടത്തള്ള കർഷകന്റെ പറമ്പിലെ തെങ്ങിൽ കണ്ടെത്തി.മുട്ടം ഇടപ്പള്ളി കവളക്കാട്ട് ബോബി ജോർജിന്റെ കൃഷിയിടത്തിലെ തെങ്ങിലാണ് കീടങ്ങളെ കണ്ടെത്തിയത്.ഇന്നലെ രാവിലെയാണ് ബോബിയുടെ ശ്രദ്ധയിൽപെട്ടത്.ഒരു തെങ്ങിന്റെ മുഴുവൻ കുലയും കീടത്തിന്റെ ആക്രമണത്തിൽ നശിച്ചു.സമീപത്തുള്ള മറ്റ് കർഷകരും ആശങ്കയിലാണ്.കായംകുളം ഭാഗത്താണ് ഡോർഫോ ഇനത്തിലുള്ള കീടങ്ങളെ കാണാറുള്ളതെന്ന് മുട്ടം കൃഷി ഓഫീസർ പറഞ്ഞു.കുറിയ ഇനം തെങ്ങിനെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.സാധാരണയുള്ള കീടങ്ങളെ നിയന്ത്രിക്കാനുള്ള മരുന്ന് പ്രയോഗിച്ചാൽ മതി.പ്രശ്‌നമുള്ള സ്ഥലത്ത് ഇന്ന് നേരിട്ട് ചെന്ന് കൂടുതലായിട്ടുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും കൃഷി ഓഫീസർ പറഞ്ഞു.