മുട്ടം: ശനിയാഴ്ച്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമടിച്ചത് മേസ്തിരി പണിക്കാരന്.കോളപ്ര തലയനാട് മഞ്ഞപ്ര കോളനിയിൽ ആനപ്പാറയിൽ സണ്ണി ജോസഫാണ് ലക്ഷാധിപതിയായത്. മുട്ടത്ത് പ്രവർത്തിക്കുന്ന രാജേഷിന്റെ അശ്വതി ലോട്ടറീസിൽ നിന്നുമാണ് സണ്ണി ലോട്ടറി ടിക്കറ്റ് വാങ്ങിയത്. മഞ്ഞപ്ര കോളനിയിൽ സർക്കാർ സഹായത്തോടെനാല്സെന്റ് സ്ഥലത്ത് പണിത വീട്ടിലാണ് സണ്ണി കുടുബവുമൊത്ത് താമസിക്കുന്നത്. കെ ഡ്യു 846690 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് സണ്ണി.ഇതിനു മുമ്പ് നിരവധി തവണ ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്ര വലിയ തുക ലോട്ടറി ടിക്കറ്റിലൂടെ ലഭിക്കുന്നത് എന്ന് സണ്ണി തോമസ് പറഞ്ഞു. സണ്ണിയുടെ അച്ഛൻ നേരത്തെ മരിച്ചു.അമ്മ: മോളി. ഭാര്യ: ഷിബി. മക്കളായ എയ്ബൽ രണ്ടാം ക്ലാസിലും ആഷ്ബൽ ഒന്നാം ക്ലാസിലും പഠിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ മുട്ടത്ത് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.