പീരുമേട് : വണ്ടിപ്പെരിയാർവള്ളക്കടവ് ജനവാസ മേഘലയിൽ വന്യമൃഗങ്ങൾ കൃഷി നാശം വരുത്തുന്നതിനെതിരെ കർഷകർ രംഗത്ത്. വന്യമൃഗ ശല്യത്തിനെ തിരെ സുരക്ഷാനടപടി ആവശ്യപ്പെട്ട് സമര പരിപാടികൾ നടത്തുന്നതിനായി വണ്ടിപ്പെരിയാറിൽ യോഗം ചേർന്നു .മൂന്ന് ദിവസങ്ങളിലായി വണ്ടിപ്പെരിയാർ വള്ളക്കടവിൽ പെരിയാർ വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കാട്ടാനകൾ എത്തി ഏക്കർ കണക്കിന് കൃഷി ദേഹണ്ണങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്നു. തൊട്ടടുത്തു തന്നെ പെരിയാർ ടൈഗർ റിസർവ്വ് വള്ളക്കടവഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉണ്ടായിട്ടും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കിറങ്ങുന്നത് തടയുന്നതിനായി യാതൊരു നടപടികളും അധികൃതർസ്വീകരിച്ചിട്ടില്ല. ഇത്തവണ ഒരു കിലോമീറ്റർ ചുറ്റളവിൽ 5 ഓളം കർഷകരുടെ ഏക്കർ കണക്കിന് കൃഷി ദേഹണ്ണങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കാട്ടപോത്ത്, മ്ലാവ്, കാട്ടുപന്നി ഇവയുടെ ആക്രമണവും ശല്യവും വർദ്ധിച്ചിരിക്കയാണ്. ഇതിനെതിരെ സുരക്ഷാ നടപടികൾ ആവശ്യപ്പട്ടു കൊണ്ടാണ് വള്ളക്കടവിലെയും സമീപ പ്രദേശങ്ങളിലെയും കർഷകർ യോഗം ചേർന്നത്. കർഷകരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി രൂപീകരിച്ച് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചു.
വണ്ടിപ്പെരിയാർ വള്ളക്കടവ് ജുമാ മസ്ജിദ് ഹാളിൽനടന്ന യോഗം . കർഷക സംഘടനയായ കിഫാ പ്രസിഡന്റ് മാർട്ടിൻ കൊച്ചുപുരയ്ക്കൽ ഉത്ഘാടനം ചെയ്തു. കർഷകയോഗത്തിൽ പഞ്ചായത്തംഗം .ഷീലാ കുളത്തിങ്കൽ അദ്ധ്യക്ഷയായിരുന്നു.