രാജാക്കാട് :സ്‌കൂൾ ബസ്സും ജീപ്പും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. രാജകുമാരിക്ക് സമീപം ബജനാപ്പാറ അരമനപ്പാറയിലാണ് അപകടം സംഭവിച്ചത്. തൊഴിലാളികളുമായി വന്ന ജീപ്പ് സ്‌കൂൾ ബസ്സിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻ ഭാഗം തകർന്നു. ബസ്സിനും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ തൊഴിലാളികളെ നാട്ടുകാർ രാജകുമാരിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്ദ ചികിത്സക്കായി തമിഴ് നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥികൾക്ക് കുഴപ്പമില്ല. കുട്ടികളെ മറ്റൊരു വാഹനത്തിൽ വീടുകളിൽ എത്തിച്ചതായി സ്‌കൂൾ അധികൃതർ പറഞ്ഞു. കുറച്ചു ദിവസങ്ങളായി മേഖലയിൽ അമിത മഴയും കാറ്റും മഞ്ഞു വീഴ്ചയുമാണ്. തൊഴിലാളികളുമായി പായുന്ന പതിവാണ് ജീപ്പു ഡ്രൈവർമാർ ചെയ്യാറുള്ളത്. ഇതെല്ലാം അപകടത്തിന് കാരണമായി കരുതുന്നു


രാജകുമാരിക്ക് സമീപം സ്‌കൂൾ ബെസ്സും ജീപ്പും കൂട്ടിയിടിച്ച നിലയിൽ