തൊടുപുഴ: സൈക്ലിംഗിൽ മുന്നിട്ട് നിൽക്കുന്ന ജില്ലയിൽ കൂടുതൽ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പരിശീലന ക്യാമ്പുകൾ നടത്തുന്നു. ജില്ലാ സ്‌കൂൾ ഗെയിംസ്, സ്‌കൂൾ ഒളിമ്പിക് ഗെയിംസ്, മറ്റ് ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ പങ്കെടുക്കേണ്ട കുട്ടികളെ മത്സരത്തിന് തയ്യാറാക്കുകയാണ് ലക്ഷ്യം. ഇതിലേയ്ക്കായി 17ന് രാവിലെ എട്ടിന് മലങ്കര ആശുപത്രിപടിയിലുള്ള റബർ എസ്റ്റേറ്റ് റോഡിൽ സെലക്ഷൻ ട്രയൽസ് നടത്തും. താത്പര്യമുള്ളവർ 17ന് രാവിലെ എസ്റ്റേറ്റ് റോഡിൽ എത്തിച്ചേരേണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447173843.