deen
ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വണ്ണപ്പുറം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക് സർവീസ് പ്രൊജക്ടായ സൈക്കിൾ ക്ലബിന്റെ റീജിയൺതല
ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക് ഗവർണർ ഡോ. ജോസഫ് കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി റോയ് ലൂക്ക്, റീജിണൽ ചെയർമാൻ ഷിൻസ് സെബാസ്റ്റ്യൻ, സോൺ ചെയർമാൻ ടി.ടി. മാത്യു, വിനോദ് കണ്ണോളിൽ, ക്ലബ് പ്രസിഡന്റ് സജി പോൾ, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ, മെമ്പർമാരായ രാജീവ് ഭാസ്‌കർ, സജി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.