ഇടുക്കി: ഹരിയാനയിൽ നടക്കുന്ന 69-ാമത് സീനിയർ നാഷണൽ പുരുഷ കബഡി ചാമ്പ്യൻഷിപ്പിലും ബീഹാറിൽ നടക്കുന്ന 48-ാമത് ജൂനിയർ വനിത നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് 14ന് രാവിലെ എട്ടിന് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന ജില്ലാ കബഡി കായികതാരങ്ങൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (20 വയസോ അതിന് താഴെയോ 04/09/2022) ആധാർകാർഡ്, 3 ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 04862232499, 9447243224.