prd

ഇടുക്കി : വായന മാസാചരണം പ്രമാണിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരം നടത്തുന്നു. എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ് കാല വായന അനുഭവം പങ്കു വയ്ക്കാം. യുപി വിഭാഗത്തിന് എന്റെ ഇഷ്ട പുസ്തകം, ഹൈസ്‌കൂൾ വിഭാഗത്തിന് എന്റെ ഇഷ്ട കഥാപാത്രം, ഹയർസെക്കൻഡറി വിഭാഗത്തിന് എന്റെ ഇഷ്ട രചയിതാവ് എന്നിങ്ങനെയാണ് വിഷയങ്ങൾ. മലയാളത്തിൽ 200 വാക്കിൽ കവിയാതെയുള്ള കുറിപ്പ് എന്ന iprdidukki@gmail.com വിലാസത്തിലേക്ക് ജൂലായ് 15 നകം അയച്ചുതരുന്നത് മാത്രമേ പരിഗണിക്കൂ.. കൂടുതൽ വിവരങ്ങൾക്ക് ഫോൺ04862 233036. പ്രായവും ക്ലാസും തെളിയിക്കുന്നതിന് തിരിച്ചറിയൽ കാർഡോ, പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രമോ അയയ്ക്കണം.