തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനവിലും പാചകവാതക വില വർദ്ധനവിലും കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ യോഗം പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ് എം.പി പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ചീഫ് ഓഡിറ്റർ പി.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ടി. രാജു, യൂണിയൻ സെക്രട്ടറി സജീഷ് വി.എം, വനിതാ വേദി ജില്ലാ പ്രസിഡന്റ് ശാന്ത ബാലകൃഷ്ണൻ, യൂണിയൻ ട്രഷറർ കാർത്തിക അജേഷ്, വി.എസ്. അപ്പുക്കുട്ടൻ, സന്ധ്യ സാബു, നിയതി സാബു എന്നിവർ സംസാരിച്ചു.