bharavahikal

അടിമാലി: വൈസ്‌മെൻ ക്ലബ് ഓഫ് അടിമാലിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടികളുടെയും സേവന പദ്ധതികളുടെയും ഉദ്ഘാടനം നടന്നു. മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയണൽ ഡയറക്ടർ ജോർജ് എം. അമ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു..ക്ലബ്ബ് പ്രസിഡന്റ് ബിജു ലോട്ടസ് അദ്ധ്യക്ഷത വഹിച്ചു. സേവന പദ്ധതികളുടെ ഉദ്ഘാടനം മുൻ റീജിയണൽ ഡയറക്ടർ അഡ്വ. ബാബു ജോർജ് നിർവഹിച്ചു. വനിതാ വിഭാഗം നടത്തുന്ന വീൽചെയറുകളുടെ വിതരണ ഉദ്ഘാടനം മച്ചിപ്ലാവ് സ്‌നേഹതീരം റീഹാബിലിറ്റേഷൻ സെന്ററിന് നൽകിക്കൊണ്ട് റീജിയണൽ സെക്രട്ടറി ബിനോയി പൗലോസ് നിർവഹിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന റോഡു സുരക്ഷാ ക്യാമ്പയിൽ ഉദ്ഘാടനം റീജിയണൽ യൂത്ത് ലീഡർ ദോയൽ എൽദോ റോയി നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി സുജിത് പി ഏലിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രത്യേക ബുള്ളറ്റിൻ പ്രകാശനം മുൻ എൽ.ആർ.ഡി: സി.വി രാജൻ നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡുകൾ, മികച്ച വിഷരഹിത പച്ചക്കറി തോട്ടം അവാർഡുകൾ, റീജിയണൽ ഡിസ്ട്രി്ര്രക് ക്ലബ് അവാർഡുകൾ എന്നിവ വിതരണം ചെയ്തു. പുതിയ പ്രസിഡന്റായി തോമസ് മാടവന, സെക്രട്ടറി സി.വി. രാജൻ, ഉൾപ്പടെ ഭാരവാഹികൾ സ്ഥാനമേറ്റു.