ആനക്കല്ല്: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആനക്കല്ല് ശാഖ ചിത്രാപൗർണ്ണമി- 2022 ബാലജനയോഗം പ്രവേശനോത്സവം ശാഖാ ഓഡിറ്രോറിയത്തിൽ നടന്നു. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ളായ്ക്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.​ടി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ ബാലജന സന്ദേശം നൽകി. നെടുങ്കണ്ടം യൂണിയൻ കൗൺസിലർ സുരേഷ് ചിന്നാർ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി അനില സുദർശനൻ,​ വൈസ് പ്രസിഡന്റ് സന്ധ്യാ രഘു,​ യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ എന്നിവർ സംഘടനാ സന്ദേശം നൽകി. ക്ഷേത്രം മേൽശാന്തി അരുൺനാഥ ശർമ്മ ആത്മീയ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സി.ഡി. സജീവ്, ശാഖാ വൈ. പ്രസിഡന്റ് ബാബു കരുണാകരൻ, യൂണിയൻ കമ്മറ്റിയംഗം ഷൈകുമാർ പാലൂർ, യൂണിയൻ വനിതാസംഘം കൗൺസിലർ സിനി റെനി, യൂണിയൻ വനിതാസംഘം കൗൺസിലർ സുമി റെജി, യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൗൺസിലർ അതുൽ കൃഷ്ണ സോമൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് കൗൺസിലർ അനന്ദു വിജയൻ, ശാഖാ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിജു പുത്തൻവീട്ടിൽ, ശാഖായൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് സനൽ എസ്, ശാഖ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി പ്രഭുൽ യശോധരൻ, യൂണിയൻ കുമാരി സംഘത്തിലെ അഖിൽ അനിൽ, ശ്രീലക്ഷ്മി ബാബു, അനിലാമോൾ സുരേഷ് എന്നിവർ സംസാരിച്ചു. വനിതാ സംഘം ശാഖാ സെക്രട്ടറി ശാലിനി സാബു സ്വാഗതവും​ വൈസ് പ്രസിഡന്റ് ശ്രീജ ബിജു നന്ദിയും പറഞ്ഞു.