തൊടുപുഴ: കോടിക്കുളം അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തിൽ 17ന് ദിവ്യ ഔഷധ സേവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ട് മുതൽ നവഗ്രഹശാന്തി ഹോമം, ശനീശ്വര പൂജ, 11ന് ദിവ്യ ഔഷധ സേവ എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി സുമിത്ത് ചേർത്തല തന്ത്രി കാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദഊട്ട്. വാർത്താസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ. രവീന്ദ്രനാഥൻ, മാനേജർ എസ്. സുബിൻ, കമ്മിറ്റിയംഗം പി.ബി. സജീവ് എന്നിവർ പങ്കെടുത്തു.