മുട്ടം: പഞ്ചായത്തിലെ മാത്തപ്പാറ അമ്പാട്ട് കോളനി, മുട്ടം വില്ലേജ് ഓഫീസിന് സമീപം, ശങ്കരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ജല വിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വനം വകുപ്പിന് നൽകിയ സർക്കാർ ഉത്തരവും കൂടുതൽ ഭൂമി വിട്ട് നൽകാനുള്ള തീരുമാനവും മരവിപ്പിക്കണം എന്ന് മുട്ടം ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു.പ്രദേശവാസികളുടെ ദൈനം ദിന ജീവിതത്തിന് ഏറെ പ്രശ്നങ്ങളാകുന്ന നടപടികൾ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,ജല വിഭവം - വനം വകുപ്പ് മന്ത്രിമാർക്ക് പരാതികൾ നൽകാനും യോഗത്തിൽ തീരുമാനിച്ചു. പി എസ് രാധാകൃഷ്ണൻ, ജോസഫ് പഴയിടം, ടോമി ജോർജ് മൂഴിക്കുഴിയിൽ, ഷാജി എമ്പ്രയിൽ, കെ കെ നാരായണൻ, റെന്നി ആലുങ്കൽ,ഹൈദ്രു കൊരമ്പയിൽ,കെ എൻ ഗീതാ കുമാരി എന്നിവർ യോഗത്തിൽ സംസാരിച്ചു.