മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂലായ് 24ന് രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ കഥാ,കവിതാ ഏകദിനക്യാമ്പ് തൊടുപുഴ പെൻഷൻ ഭവനിൽനടത്തും. .കോളേജ് വിദ്യാർത്ഥികൾക്കും ജില്ലയിലെ നിശ്ചിത എഴുത്തുകാർക്കുമായാണ്
ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.രാവിലെ നടക്കുന്ന കവിത സെഷൻ എസ്. ജോസഫ്, ജയകുമാർ ചെങ്ങമനാട് എന്നിവരും ഉച്ചകഴിഞ്ഞത്തെ കഥാ വിഭാഗത്തിൽ എസ് ഹരീഷും നേതൃത്വം നൽകും. ബാബു പള്ളിപ്പാട്ടാണ് ക്യാമ്പ് ഡയറക്ടർ . ക്യാമ്പിന്റെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ് നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9747193829,8606022243 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.