saneesh

തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് പ്രളയത്തിലും പ്രകൃതി ദുരന്തങ്ങളിലും അകപ്പെടുന്നവരെയും കൊവിഡ് പോലുള്ള രോഗങ്ങൾ പടരുമ്പോൾ ജനങ്ങളെ സഹായിക്കാനും രൂപീകരിച്ച വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ ജില്ലയിൽ പരിശീലനം നേടിയ ടീം അംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തൊടുപുഴ നഗര സഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു.. ചടങ്ങിൽ ജില്ലാ കോർഡിനേറ്റർ, രമേശ് കൃഷ്ണൻ, അദ്ധ്യക്ഷനായിരുന്നു.. ജില്ലാ ഓഫീസർ ശങ്കർ. എം. എസ്സ്, ജില്ലാ ക്യാപ്ടൻ കലേഷ് കുമാർ, യുവതി ക്ലബ് ജില്ലാ കോർഡിനേറ്റർ ചിപ്പി ജോർജ്, യൂത്ത് കോർഡിനേറ്റർ ഷിജി ജെയിംസ് എന്നിവർ പങ്കെടുത്തു

.