നെടുങ്കണ്ടം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി നെടുങ്കണ്ടം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ധർണ നടത്തി. ധർണാ സമരം ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ഉദ്ഘാടനം ചെയ്തു. റീജണൽ കമ്മറ്റി പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എം.എൻ ഗോപി മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നിലയ്ക്കൽ, ജില്ലാ ജനറൽ സെക്രട്ടറി രാജു ബേബി. ഡി.സി.സി സെക്രട്ടറി ജി മുരളീധരൻ, കെ.എൻ തങ്കപ്പൻ, ശ്യാമളാ വിശ്വനാഥൻ എം.എസ് മഹേശ്വരൻ, കെ.ആർ രാമചന്ദ്രൻ, ജോമോൻ പുഷ്പക്കണ്ടം, അനിൽ കട്ടൂപ്പാറ, ഷാജി ഇരട്ടയാർ, സുന്ദരപാണ്ടി, മുത്തുകുമാർ, പ്രസന്നൻ പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.