നെടുങ്കണ്ടം :ഏലം വിലയിടിവിനെതിരെയും, ജനദ്രോഹപരമായ ബഫർ സോൺ വിഷയത്തിലും നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിക്ഷേധിച്ചുകൊണ്ടും 29 ന് 11 മണിക്ക് കമ്പംമെട്ടിൽ കർഷക കോൺഗ്രസ്സ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നതിന് തീരുമാനിച്ചു.യോഗത്തിൽ യോഗത്തിൽ കർഷക കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ്കളത്തൂകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. അനിൽകുമാർ, ഷാജി വൈക്കംപറമ്പിൽ, സേവ്യർ മാത്യു പൂവത്തിങ്കൽ, ജോസഫ് ചാക്കോ വേഴപ്പറമ്പിൽ, ആന്റണി ജോസഫ് വണ്ടൻമേട്, ഐപ്പ് പാണംകുന്നേൽ, ജോസഫ് ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു.