പീരുമേട് : പീരുമേട് മുൻസിഫ് കോടതിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സീലിങ്ങ് ഇളകി വീണു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം . മുനിസിഫ് കോടതിയുടെ അനുബന്ധ ഓഫീസ് കെട്ടിടം2016 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഇതിന്റെ ഷീറ്റ് രണ്ടു മാസങ്ങൾക്ക് മുമ്പ് മാറ്റി പുതിയ മേൽ കൂര പിടിപ്പിച്ചിരുന്നു. ആറുവർഷം മുമ്പ് നിർമ്മിച്ചി രുന്ന സീലിംഗാണ് അടർന്നു വീണത് സീലിങ്ങ് വീഴ്‌മ്പോൾ അതിന് സമീപത്തായി നാല് ജീവനക്കാരുണ്ടായിരുന്നെങ്കിലും ഇവർ പരിക്കൽക്കാതെ രക്ഷപ്പെട്ടു. സീലിംഗ് മേശക്ക് മുകളിലും സമീപത്തായി വീണതു കൊണ്ട് ജീവനക്കാർ പരിക്കേല്ക്കാതിരുന്നത് . ഈ ഓഫീസിൽ 27 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു. എപ്പോഴും ശക്തമായ കാറ്റ് വീശുന്ന ഭാഗമാണിവിടം. കോടതി പ്രവർത്തക്കുന്നകെട്ടിട ത്തിന്റെ റൂഫ് 2 മാസങ്ങൾക്ക് മുമ്പാണ് മാറ്റി പുതിയ ഷീറ്റുകൾ പതിച്ചത്.