ചെറുതോണി : കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരുടെ ഒപ്പമാണുള്ളതെങ്കിൽ കർഷക വിരുദ്ധ നിലപാടുകളിൽ നിന്നും പിൻമാറണമെന്ന് ഐക്യജനാധിപത്യമുന്നണി ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധി തിരുത്താനുള്ള ഇടപെടലുകളും തീരുമാനങ്ങളും ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ഉണ്ടാകണം. യോഗം അഭ്യർത്ഥിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന, 16 ന് കുമളിയിൽ നടത്തുന്ന ബഫർസോൺ കർഷക വിരുദ്ധ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. നിയോജക മണ്ഡലം ചെയർമാൻ എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. എ.പി ഉസ്മാൻ, ജോയി കൊച്ചുകരോട്ട്, എം.ഡി അർജുനൻ, വർഗ്ഗീസ് വെട്ടിയാങ്കൽ, ജോസ് ഊരക്കാട്ടിൽ, ആഗസ്തി അഴകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.