
പീരുമേട് :ട്രഷറി ഓഫീസിന്ഓഫീസിന് പുതിയതായി നിർമ്മിച്ച കെട്ടിടം ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും. രാവിലെ 9 30ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. വാഴൂർ സോമൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി.മുഖ്യാതിഥിയായിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ,മുൻ എംഎൽഎ ഇ എസ് ബിജിമോൾ എന്നിവർ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ , ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ , അഡ്വ. അലക്‌സ് കോഴിമല ജില്ലാ പഞ്ചായത്തംഗം കെ റ്റി. ബിനു ,പി രുമേട് താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിക്കും. .ട്രഷറി ഡപ്യൂട്ടി ഡയറക്ടർ കെ.പി.ബിജുമോൻ റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറി ഡയറക്ടർ വി.സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ കെ.ബിജു നന്ദിയും പറയും.