ഇടുക്കി: പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ www.spotsr.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്റെ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നേരിട്ടെത്തുകയോ അല്ലെങ്കിൽ സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നും sportsidukki21@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയച്ചു നൽകണം. അഡ്മിഷന് 2020 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്‌കൂൾ തല മത്സരങ്ങൾക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്‌പോർട്‌സ് അസ്സോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ് നിർബന്ധമാണ്. സ്‌പോർട്‌സ് മികവ് രജിസ്‌ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി ജൂലൈ 22. സ്‌കൂളിൽ അപേക്ഷ സമർപ്പിക്കുന്നതിനായി ഇന്ന് മുതൽ 23 വരെ ഹയർസെക്കന്ററി (സ്‌പോർട്‌സ്) സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒന്നാം ഘട്ട അലോട്ട്‌മെന്റ ജൂലായ് 27 നും, അവസാനഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 11 നും ആയിരിക്കും. ഫോൺ9447243224, 8281797370, 04862232499.89