ഇടുക്കി: ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഭക്ഷണം' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഇല അറിവ് വാരാചരണം സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് ഇല അറിവ് നല്കുക, ഇലവർഗ്ഗ ചെടികളുടെ പ്രജനനം എന്നിവ ലക്ഷ്യമിട്ട് ജൂലായ് 16 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന ഇലമേളയിൽ, താളും, തകരയും, ചേന, ചേമ്പ്, മത്തൻ, പയർ, ചീര, വെള്ളരി, കുമ്പളം, കൊടിത്തൂവ എന്നിവ പുതുതലമുറയെ പരിചയപെടുത്തുകയും അങ്കണവാടികൾ, സ്‌കൂളുകൾ, ഓൾഡ് എയ്ജ് ഹോമുകൾ, റസിഡൻസ് അസോസിയേഷൻ എന്നിവ വഴി വളരെ വിപുലമായ ഇലക്കറിമേളയും സംഘടിപ്പിക്കും.