ഇടുക്കി: ഏകാരോഗ്യം എന്ന നൂതന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അവലോകനയോഗവും ഏകദിന ശിൽപ്പശാലയും 18ന് രാവിലെ 10 മണിക്ക് ഡി.എം.ഒ കോൺഫറൻസ് ഹാളിൽ നടത്തും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.വി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. ഡി.എം.ഒ ഡോ. ജേക്കബ് വർഗ്ഗീസ് വിഷയാവതരണം നടത്തും. നവകേരള കർമ്മ പദ്ധതി ജില്ലാ നോഡൽ ഓഫിസർ ഡോ. ഖയസ് ഇ.കെ, ഡി.പി.എം ഡോ. അനൂപ് കെ, ജില്ലാ ട്രെയിനിംഗ് ആഫീസർ ഡോ.ജോഷിദേവ്.എസ് തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് നടക്കുന്ന ശിൽപ്പശാലയിൽ ഏകാരോഗ്യം, ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് എന്ന വിഷയത്തിൽ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അനീഷ് ശിൽപ്പശാല നയിക്കും. ഏകാരോഗ്യം, ജന്തുജന്യരോഗങ്ങൾ എന്ന വിഷയത്തിൽ ചീഫ് വെറ്റിനറി ആഫീസർ ഡോ. കുര്യൻ കെ. ജേക്കബ്, ഏകാരോഗ്യം, ഫുഡ് സേഫ്ടി എന്ന വിഷയത്തിൽ ജില്ലാ ഫുഡ് സേഫ്ടി അസി. കമ്മീഷണർ ബേബിച്ചൻ എം.റ്റി., ഏകാരോഗ്യം, ഫുഡ് സെക്യൂരിറ്റി എന്ന വിഷയത്തിൽ ഫുഡ് കമ്മീഷൻ മെമ്പർ രമേശൻ എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകും. തുടർന്ന് ബ്ലോക്ക്തല ശിൽപ്പശാല രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചർച്ചയും നടത്തും