ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പ് 'Directorate of Industries and Commerce, Kerala' എന്ന പേരിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ആരംഭിക്കുന്നു. വകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളുടേയും പരിപാടികളുടേയും വിവരങ്ങൾ ഇതിലൂടെ ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികളെയും പരിപാടികളെയും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലൈസൻസ്/എൻ.ഒ.സി എന്നിവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും.