medicalcamb


വഴിത്തല: വഴിത്തല റേസിസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജുമായി സഹകരിച്ച് നാളെ വഴി ത്തല സെൻസെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, ത്വക് രോഗവിഭാഗം, ശിശുരോഗ വിഭാഗം, ജനറൽ സർജറി, ശ്വാസകോശ രോഗവിഭാഗം, ഇ എൻ ടി വിഭാഗം, അസ്ഥിരോഗ വിഭാഗം, ദന്ത രോഗ വിഭാഗം എന്നിങ്ങനെ ഒൻപത് വിഭാഗങ്ങളിലായി മുപ്പതോളം ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു.

മെഗാ മെഡിക്കൽ ക്യാമ്പിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ ശനിയാഴ്ച 9 മണിക്ക് മുമ്പായി സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:09496181664