തൊടുപുഴ: മുട്ടം വൈസ്‌മെൻ ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മൂൺലിറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ എൽദോസ് ഏലിയാസ് പങ്കെടുത്തിരുന്നു. സന്തോഷ് കമൽ (പ്രസിഡന്റ്), അഡ്വ. സിബി ജോസഫ് തിരുതാളി (സെക്രട്ടറി), എം.പി. സദാശിവൻ മഠത്തിൽ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. മുതിർന്ന അംഗങ്ങളായ എം.എം. ചാക്കോ, എം.ടി. അഗസ്റ്റിൻ, അഡ്വ. അഗസ്റ്റിൻ മാത്യു, ഡോ. തോമസ് റോണി, ഡൊമിനിക് സാവിയോ, ഹരിഹരൻപിള്ള എന്നിവർ സംസാരിച്ചു.