21 ന് പ്രാദേശിക അവധി
ഇടുക്കി :ജില്ലയിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11(അച്ചൻകാനം), രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാർഡ് 02 (കുംഭപ്പാറ )എന്നീ രണ്ട് വാർഡുകളിൽ ജൂലായ് 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ ജീവനക്കാർക്ക് വോട്ടെറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്ക്കുന്നതിന് എല്ലാ ജില്ലാതല ഓഫീസർമാർക്കും നിർദ്ദേശം നല്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
പ്രാദേശിക അവധി
ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂലായ് 21 ന് വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11അച്ചൻകാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാർഡ് 02കുംഭപ്പാറ എന്നീ വാർഡുകളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഡ്രൈ ഡെ
ഉപതെരഞ്ഞെടുപ്പ് വാർഡുകളിൽ ജൂലായ് 19, വൈകിട്ട് 6 മണി മുതൽ വോട്ടെണ്ണൽ ദിനമായ ജൂലൈ 22 വരെ മദ്യഷാപ്പുകളും, ബിവറേജസ് മദ്യ വില്പന ശാലകളും അടച്ചിട്ട് ഡ്രൈഡേ ആചരിക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവ് നൽകി.