തൊക്കുപാറ:വായന മാസാചരണം ജില്ലാ സമാപനം ഇന്ന് രാവിലെ 10 ന് തൊക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ ജില്ലാ കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യും. മാസാചരണത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്യും. സ്‌കൂൾ വിദ്യാർത്ഥികളുമായി കലക്ടർ സംവദിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, തൊടുപുഴ ഡി.ഇ.ഒ ശ്രീലത ഇ.എസ്, അടിമാലി എഇഒ പ്രീത എൽ.എസ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എമിലി ജോസഫ്, പി.റ്റി.എ പ്രസിഡന്റ് സോജൻ പി. ജോസഫ്, അദ്ധ്യാപക പ്രതിനിധി ജോമോൻ എം.റ്റി. പിഎൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ പ്രീത് ഭാസ്‌കർ തുടങ്ങിയവർ സംബന്ധിക്കും.