തൊടുപുഴ: ടൂറിസം വകുപ്പിന്റെ തൊടുപുഴ മങ്ങാട്ടുകവല കാരിക്കോട് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിറ്റൂട്ടിൽ ഫ്രണ്ട് ഓഫീസ, ഫുഡ് ആന്റ് ബിവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ എന്നീ കോഴ്‌സുകളിലേയ്ക്ക് ജൂലായ് 18 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത എസ് എസ് എൽ സി. അപേക്ഷ ഫോറം ഇൻസ്റ്റിറ്റിയൂട്ട് ഓഫീസിൽ നിന്നും അല്ലെങ്കിൽ www.fcikerala.org എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ട്, മങ്ങാട്ടുകവല തൊടുപുഴ. ഫോൺ 04862224601, 9400455066.
പി.എം കിസാൻ പദ്ധതി
വാഴത്തോപ്പ്: പി.എം കിസാൻ പദ്ധതിയിൽ തുടർന്നും ആനുകൂല്യം ലഭിക്കുന്നതിനായി ഇനിയും എയിംസ് പോർട്ടലിൽ സ്ഥല വിവരങ്ങൾ ചേർക്കാത്ത കർഷകർക്കായി വാഴത്തോപ്പ് കൃഷിഭവനിൽ ഇന്ന് രാവിലെ പത്തു മണി മുതൽ ക്യാമ്പയിൻ നടത്തും. ആധാർ, കരം അടച്ചരസീത്, ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡ്, ഫോൺ എന്നിവയുമായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ04862 236763