
തൊടുപുഴ:മാറിമാറിവരുന്ന സർക്കാരുകൾ നടപ്പിലാക്കിവരുന്ന അശാസ്ത്രീയമായ മദ്യനയം മൂലം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന കളള്വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു തൊടുപുഴ ഗായത്രി ഓഡിറ്റോറിയത്തിൽ നടന്നേ ടോഡി ആൻഡ് അബ്കാരി മസ്ദൂർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൂരപരിധി നിയമത്തിൽ ഉണ്ടായിട്ടുള്ള അപാകത പരിഹരിച്ച് അടഞ്ഞുകിടക്കുന്ന ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും സൂചിപ്പിച്ചു സമ്മേളനത്തിൽ പ്രസി. ബി. രാജശേഖരൻ അദ്ധ്യക്ഷനായി. സംഘടനാ സെക്രട്ടറി കെ.മഹേഷ്, സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പി.എസ് ശശി, വി.എൻ രവീന്ദ്രൻ, കെ. ജയൻ, എസ്.ജി മഹേഷ് എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി പി.എസ്.ശശി പത്തനംതിട്ട (പ്രസിഡന്റ് ) ജനറൽ സെക്രട്ടറിയായി സി.ഗോപൻ ആലപ്പുഴ, ട്രഷററായി വി.എൻ.രവീന്ദ്രൻ ഇടുക്കി എന്നിവരെ തിരഞ്ഞെടുത്തു