നെടുങ്കണ്ടം: കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റ് തൂക്കുപാലത്ത് പ്രവർത്തനം ആരംഭിക്കുന്നു. നിത്യോപയോഗ സാധനങ്ങൾ 15 മുതൽ 30 ശതമാനം വരെ വിലകുറച്ച് വിതരണം ചെയ്യുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റ് ആണ് തൂക്കുപാലം സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നത് . ഉച്ചയ്ക്ക് 12 ന് എം.എം.മണി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കൺസ്യൂമർഫെഡ് ഡയറക്ടർ പ്രമോദ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ആദ്യവില്പന നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന വിജയൻ, എസ്. മോഹനൻ, മിനി പ്രിൻസ് എന്നിവർ പങ്കെടുക്കും.