പീരുമേട്:എൽഡിഎഫ്‌സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോൺഗ്രസും, ബിജെപിയും നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ സിപി.എം പീരുമേട്, ഏലപ്പാറ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജാഥ ആരംഭിച്ചു. സിപിഎം പീരുമേട് ഏരിയആക്ടിംഗ് സെക്രട്ടറി എൻ സദാനന്ദൻ ക്യാപ്ടനായ ജാഥ പീരുമേട്ടിൽ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റിഅംഗം. എസ് സാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെകട്ടറിയറ്റ അംഗം ആർ.തിലകൻ,കെ എം. ഉഷ, എം.തങ്ക ദുരൈ, വി.എസ്.പ്രസന്നൻ എന്നിവർ സംസാരിച്ചു.ഏലപ്പാറ ഏരിയ സെക്രട്ടറി വാവച്ചൻ ക്യാപ്ടനായ ഏലപ്പാറ ജാഥ എന്തയാറ്റിൽജില്ലാ സെക്രട്ടറിയറ്റ് അംഗംഎം ജെ മാത്യു ഉദ്ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി അംഗം കെ.റ്റി. ബിനു അദ്ധ്യക്ഷനായിരുന്നു. നിഷാന്ത് വിചന്ദ്രൻ, ആർ. ചന്ദ്രബാബു എം.സി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.